അങ്കമാലി: തുറവൂർ സെന്റ് അഗസ്റ്റിൻസ് യു.പി സ്‌കൂൾ ശതാബ്ദി വർഷോദ്ഘാടനവും വാർഷികാഘോഷവും അദ്ധ്യാപകരക്ഷാകർതൃദിനാഘോഷവും നാളെ വൈകിട്ട് 5 ന് സ്‌കൂൾഗ്രൗണ്ടിൽ നടക്കും. ശതാബ്ദി വർഷോദ്ഘാടനം ബെന്നി ബഹന്നാൻ എം.പിയും വാർഷികാഘോഷം റോജി എം ജോൺ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫാ. ജോസഫ് കൊടിയൻ അദ്ധ്യക്ഷത വഹിക്കും.