പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നാളെ ( ശനി)​ നടക്കും.രാവിലെ വലിയമ്പലത്തിൽ നടക്കുന്ന കലം കരിക്കൽ ചടങ്ങിനു ശേഷം പന്തീരടി പൂജ നടക്കും. ആന പന്തലിൽ സ്ഥാപിച്ച നിലവിളക്കിൽ മേൽശാന്തി മാടവന മന ഹരീഷ് നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും.