കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന തണൽ ഭവന പദ്ധതിയിലെ അഞ്ചു വീടുകളുടെ താക്കോൽദാനം വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ഡോ.വർഗീസ്
കുര്യൻ നിർവ്വഹിച്ചു. ബഹ്റിൻ ആസ്ഥാനമായ വി.കെ. എൽ ഗ്രൂപ്പാണ് അഞ്ച് വീടുകളുടെയും സ്‌പോൺസർ. ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലാണ് പ്രളയാനന്തരം
വീടുകൾ നഷ്ടപ്പെട്ടവർക്ക് ഭവന പദ്ധതിയിലൂടെ വീട് നിർമ്മിച്ച് നല്കിയത്.
500 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള വീടുകളാണ് നിർമ്മിച്ചത്.ഇതോടെ തണൽ ഭവന പദ്ധതിയുടെ ഭാഗമായി 36 വീടുകൾ നിർമ്മാണം പൂർത്തിയാക്കി കൈമാറിയെന്ന് ഹൈബി ഈഡൻ പറഞ്ഞു.
10 വീടുകൾ ഉടനെ പൂർത്തിയാകും

ചടങ്ങിൽ ഇടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വൈസ് പ്രസിഡന്റ് സി.കെ.രാജു, ബ്‌ളോക്ക് മെമ്പർമാരായ വിൻസി ഡേറിസ്, ജോൺസൺ മാളിയേക്കൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോളി എമ്പ്‌ളാശ്ശേരി, ലിസി വാര്യത്ത്, വാർഡ് മെമ്പർമാരായ കെ.ജി.രാജേഷ്, ഷിമ്മി ഫ്രാൻസിസ്, ലിസ ജോളി, രാജലക്ഷ്മി, ആരിഫ മുഹമ്മദ്, സംഗീത, കെ.ടി തുടങ്ങിയവർ പങ്കെടുത്തു.