പള്ളുരുത്തി: ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി 7 ന് നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യൻ കാർമ്മികത്വം വഹിക്കും. തുടർന്ന് തിരുവാതിര കളി, സംഗീത കച്ചേരി എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ കൃഷ്ണനാട്ടം, കളമെഴുത്ത് പാട്ട്, തെയ്യം, നാടൻപാട്ട്, താലപ്പൊലി, പകൽപ്പൂരം എന്നിവ നടക്കും. മാർച്ച് 1 ന് പളളിവേട്ടയും 2 ന് ആറാട്ടും നടക്കും. ഭാരവാഹികളായ വി.കെ.സുവർണൻ, കെ.എൻ. ഘോഷ്, പി.ബി.രമേശൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.