കൊച്ചി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി എറണാകുളം ജില്ലാ കമ്മിറ്റി നിർദ്ധന വിധവകൾക്കായി നടപ്പിലാക്കുന്ന കസ്തൂർബാ ഗാന്ധിയുടെ പേരിലുള്ള ആദ്യ ഭവനത്തിന് കല്ലിട്ടു. എറണാകുളം എസ്.ആർ.എം റോഡിൽ നൈനാക്കുട്ടി ലെയിനിൽ നസീമയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. ടി.ജെ വിനോദ് എം.എൽ.എ ആദ്യ ഭവനത്തിന് കല്ലിട്ടു. ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ.എം.സി ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ ഇഖ്ബാൽ വലിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ പതിന്നാല് നിയോജക മണ്ഡലത്തിലും പദ്ധതി പ്രകാരം ഓരോ ഭവനങ്ങൾ വീതം നിർമ്മിച്ചു നൽകാൻ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ടെന്ന് ജില്ലാ ചെയർമാൻ ഇഖ്ബാൽ വലിയ വീട്ടിൽ വ്യക്തമാക്കി. 600 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള ഓരോ വീടിനുംഒമ്പത് ലക്ഷത്തോളം രൂപ ചെലവുവരുമെന്നും അദ്ദേഹം പറഞ്ഞു.