മൂവാറ്റുപുഴ: ധർമ്മങ്ങളും മൂല്യങ്ങളും സംരക്ഷിക്കാൻ ശക്തരായ സ്ത്രീകളുടെ നാടാണ് ഭാരതമെന്ന് സ്വാമി ഉദിത് ചൈതന്യ. വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹജ്ഞാനയജ്ഞം ചൈതന്യാമൃതം പരിപാടിയിൽ നടന്ന മാതൃ വനിത സംഗമത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്രം പ്രസിഡന്റും ചെയർമാനുമായ ബി.ബി.കിഷോർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി റെസിടെക് ഇലക്ട്രിക്കൽ എം.ഡി. ലേഖ ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സ്വാമിജി ലേഖയെ പൊന്നാടയും ഷീൽഡും നൽകി ആദരിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, കൺവീനർമാരായ എസ്.മോഹൻദാസ്, വി.എ. രാജപ്പൻ, കെ.ബി. വിജയകുമാർ, ജി. അനിൽ കുമാർ, എൻ.രമേശ്, എം.ജി.ഷാജി എന്നിവർ സംസാരിച്ചു.