പാലക്കുഴ: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് പാലക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കുഴ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബഡ്ജറ്റിൽ ആവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക , വസ്തുസംബന്ധമായ ഇടപാടുകളിലെ ഫീസ് വർദ്ധനവ് പിൻവലിക്കുക , പൊലീസിന്റെ തോക്കും ഉണ്ടയും കാണാതായത് അന്വേഷിക്കുക തുടങ്ങിയ സർക്കാരിന്റെ പരാജയങ്ങൾക്കെതിരെയാണ് ധർണ നടത്തിയത്.
സമരം ഡി.കെ.ടി. എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയ്സൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി ഉല്ലാസ് തോമസ്,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സിബി ജോർജ് ,കോൺഗ്രസ് ഭാരവാഹികളായ റോയ് ഐസക്, ടി.എൻ.സുനിൽ, പി.വി.മാർക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.