വൈപ്പിൻ : പ്രധാനമന്ത്രിയുടെ കിസാൻപദ്ധതി പ്രകാരം കൃഷിഭവൻ മുഖേന എസ്.ബി.ഐ അക്കൗണ്ടിലൂടെ പണം ലഭിച്ചിട്ടുള്ള ഗുണഭോക്താക്കൾക്കായി എസ്.ബി.ഐ ചെറായി ശാഖ കിസാൻ ക്രെഡിറ്റ് കാർഡ് മേള സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 11 ന് എസ്.ബി.ഐ ചെറായി ശാഖയിൽ വെച്ചാണ് കിസാൻ ക്രെഡിറ്റ്കാർഡ് മേള നടത്തുന്നതെന്ന് ബ്രാഞ്ച് മാനേജർ അറിയിച്ചു.