മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്‌കൂളിൽ നടന്ന പഠനോത്സവവും നാടകോത്സവവും ബി.പി.ഒ. എൻ.ജി.രമാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിനു മോൻ മണിയംകുളം അദ്ധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ. ഇ .പദ്മകുമാരി,എ.ഇ.ഒ. ആർ.വിജയ,സ്‌കൂൾ അദ്ധ്യാപിക സി.സുനിത,പി.ടി.എ. വൈസ് പ്രസിഡന്റ് കെ.പി.അനസ് ,സ്‌കൂൾ സംരക്ഷ സമിതി കൺവീനർ എൻ.കെ. രാജൻ എന്നിവർ സംസാരിച്ചു.