വൈപ്പിൻ : സംസ്ഥാന ബഡ്ജറ്റിലെ നികുതി വർദ്ധനവിനെതിരെ കോൺഗ്രസ് പള്ളിപ്പുറം നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ് , മണ്ഡലം പ്രസിഡന്റ് എ ജി സഹദേവൻ, സി.ആർ. സുനിൽ, രാജേഷ് ചിദംബരൻ, ജാസ്‌മോൻ മരിയാലയം, പ്രഷീല ബാബു എന്നിവർ പ്രസംഗിച്ചു.