കൂത്താട്ടുകുളം: കൂത്താട്ടുകുളം ബിആർസിയിൽ ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്ററായി വടകര സെന്റ് ജോൺസ് ടി.ടി.ഐയിലെ അദ്ധ്യാപകൻ ബിബിൻ ബേബി ചുമതലയേറ്റു. ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി എ.വി.മനോജ്, കെഎസ്‌ടിഎ സബ് ജില്ലാ സെക്രട്ടറി ബിജു ജോസഫ്, ടി.എൻ.മനോജ്, ബോബി ജോയി, കെ.കെ.രവീന്ദ്രൻ, ജോബി മാതു, അരുൺ സത്യകുമാർ, ടി.വി.മായ, ഷീബാ ബി. പിള്ള, ബിആർസി ട്രെയിനർ ഷൈല സേവ്യർ, ടി.ടി.ഐ പ്രിൻസിപ്പൽ കെ.എം.ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.