മൂവാറ്റുപുഴ: ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും രാഷ്ടീയകക്ഷി നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. അടുത്ത മാസം 10ന് എംപി, എം.എൽ.എ, മറ്റു ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണാൻ യോഗം തീരുമാനിച്ചു. എൽദോ എബ്രഹാം എം.എൽ.എ, മുൻ എം.എൽ. എമാരായ ബാബു പോൾ, ജോസഫ് വാഴക്കൻ, മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി തുടങ്ങിയവർ സംസാരിച്ചു.