മൂവാറ്റുപുഴ: കാലാമ്പൂർ ഭഗവതി ശാസ്താ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം ഇന്ന് മുതൽ 29 വരെ ആഘോഷിക്കും. ഇന്ന് പുലർച്ചെ 4ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതി ഹോമം, പ്രഭാത പൂജകൾ, 7ന് പറയ്‌ക്കെഴുന്നള്ളിപ്പ്, കലംകരിക്കൽ, 10ന് അദ്ധ്യാത്മിക പ്രഭാ,ണം, 11ന് ഉച്ച പൂജ, തുടർന്ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, വെടിക്കെട്ട്,രാത്രി 7.30ന് തിരുവാതിര,8ന് തായമ്പക,വിളക്കിനെഴുന്നള്ളിപ്പ്,11.30ന് മുടിയേറ്റ്.നാളെ പതിവ് പൂജകൾക്ക് പുറമെ, രാവിലെ 10ന് ഭക്തി ഗാന സുധ,വൈകിട്ട് 5ന് കുംഭകുട ഘോഷയാത്ര, രാത്രി 8.30ന് കളമെഴുത്തും പാട്ട്, 9.30ന് ബാലൈ.29ന് രാത്രി 7.45ന് ഭക്തി ഗാനമേള, 9.30ന് ഗുരുതി.