തൃക്കാക്കര : പ്രളയ ദുരിതബാധിതരല്ലാതിരുന്നിട്ടും ദുരിതാശ്വാസ ഫണ്ടിൽ നിന്നും ബാങ്ക് അക്കൗണ്ടിലൂടെ പണം കൈപ്പറ്റിയ സി.പി.എം പ്രാദേശിക നേതാക്കൾ കുടുങ്ങിയേക്കും. അൻവറിന് പിന്നാലെ സി. പി .എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റിയിലെ മറ്റൊരംഗവും പ്രളയഫണ്ട് കൈപ്പറ്റിയെന്നാണ് ആക്ഷേപം.
ലോക്കൽ കമ്മറ്റി അംഗമായ നേതാവിന്റെ ഭാര്യയുടെ ബാങ്ക് സ്വകാര്യ അക്കൗണ്ടിലേക്കാണ് അപേക്ഷ നൽകാതെയും പണം എത്തിയത്. ഇത് സംബന്ധിച്ച അന്വേഷണം ചെന്നത്തുന്നത് ചില പ്രാദേശിക പാർട്ടി പ്രവർത്തകർക്കും കുടുംബാംഗങ്ങളിലേക്കുമാണ്.
കാക്കനാട്ടെ പ്രമുഖ കരാറുകാരന്റെ മകന്റെ ബാങ്ക് അക്കൗണ്ടിലേക്കും പണം എത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർ അനർഹമായി ദുരിതാശ്വാസഫണ്ട് കൈപ്പറ്റിയതും പുറത്തു വരും. ആരോപണം നേരിടുന്ന പ്രാദേശിക നേതാക്കളെ 'തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സി.പി.എം നേതൃത്വം.