വാഴക്കുളം: കർണാടകത്തിലെ കൃഷ്ണഗിരി തൊപൂരിൽ നടന്ന വാഹനാപകടത്തിൽ മിനിലോറി ഡ്രൈവർ മരിച്ചു. ആയവന വടക്കുംമറ്റത്തിൽ പരേതനായ നാരായണന്റെ മകൻ സുനീഷ് (41) ആണ് മരിച്ചത്.ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ നിന്ന് പൈനാപ്പിളുമായി ബംഗളൂരുവിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം. വാഴക്കുളം റോയൽ പൈനാപ്പിളിലെ ലോറി ഡ്രൈവറായിരുന്നു സുനീഷ്. സംസ്‌കാരം ഇന്നുച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ കക്കാട്ടൂർ മംഗലത്തുഞാലിൽ കുടുംബാംഗം. മക്കൾ: ശ്രീരാഗ്, ശ്രീഹരി, ശ്രീലക്ഷ്മി (മൂവരും ആയവന എസ് എച്ച് സ്‌കൂൾ വിദ്യാർത്ഥികൾ).