padanolsavam
തുരുത്തിശേരി ഗവ എൽ പി സ്‌കൂളിൽ നടന്ന അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാതല പഠനോത്സവം മിനി എൽദോ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പൊതു വിദ്യാലയങ്ങളുടെ മികവുകൾ പൊതുസമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അങ്കമാലി ബ്ലോക്ക് റിസോഴ്‌സ് സെന്ററർ പഠനോത്സവം തുരുത്തിശേരി ഗവ എൽ.പി സ്‌കൂളിൽ നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.എൻ. സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ 'മിഴി' പത്രിക എസ്.എസ്.കെ ജില്ലാ കോ ഓർഡിനേറ്റർ ഉഷാ മാന്നാട്ട് സ്‌കൂൾ ലീഡർക്ക് നൽകി പ്രകാശിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു മൂലൻ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ആനി കുഞ്ഞുമോൻ, പഞ്ചായത്ത് അംഗങ്ങളായ ബിജി സുരേഷ്, ഏല്യാമ്മ ഏല്യാസ്, സുനിത ടി ചിന്നൻ, ബി. ഗോപിനാഥ് എന്നിവർ സംസാരിച്ചു. എച്ച് എം ഷൈജ വർഗീസ് സ്വാഗതവും,എസ് എം സി ചെയർമാൻ ഒ എം പ്രിൻസ് നന്ദിയും പറഞ്ഞു.