ആലുവ: 43-ാമത് ആലുവ സ്റ്റാലിയൻസ് കിഡ്‌സ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സ്റ്റാലിയൻസ് പ്രസിഡന്റ് പി.ഐ. ജോയി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം ഇമ്മാനുവേൽ, കെ.ജി.വി. പതി, ടി. തോമസ്, രാജു ഡൊമിനിക്, ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു. ഓർമ്മ പരിശോധന, ലളിതഗാന മത്സരങ്ങൾ എന്നിവ നടന്നു. 29ന് തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിൽ സിനിമാറ്റിക് ഡാൻസ്, നാടോടിനൃത്തം, ശിശുസൗന്ദര്യ മത്സരം എന്നിവ നടക്കും. വൈകിട്ട് 5.30 ന് സമാപനസമ്മേളനം.