jecob
കേരള കോൺഗ്രസ് (ജേക്കബ് - ജോണി നെല്ലൂർ വിഭാഗം) ജില്ലാ ലയന പ്രഖ്യാപന കൺവെൻഷൻ കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള കോൺഗ്രസ് പാർട്ടികളുടെ ഏകീകരണം ടി.എം. ജേക്കബിന്റെ സ്വപ്നമായിരുന്നുവെന്നും അതാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്നും കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. ലയനത്തിന് വിരുദ്ധമായ നിലപാട് അനൂപ് ജേക്കബ് സ്വീകരിച്ചാൽ അത് 'പിറവം പാർട്ടി'യായി ചുരുങ്ങുമെന്നും ജോണി നെല്ലൂർ പരിഹസിച്ചു.

കേരള കോൺഗ്രസ് (ജേക്കബ് - ജോണി നെല്ലൂർ വിഭാഗം) ജില്ലാ ലയന പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിൻസെന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻ ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡൊമനിക് കാവുങ്കൽ, ലാലു വർഗീസ്, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടോമി പാലമല, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജോർജ് കിഴക്കുമശ്ശേരി, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് ബേബി, ജോമോൻ കുന്നുംപുറം, കെന്നഡി പീറ്റർ, പി.സി. വർഗീസ്, അരവിന്ദ് മേനോൻ, സിജു തോമസ് തുടങ്ങിയവർ സംസാരിച്ചു.

കോട്ടയത്ത് നടക്കുന്ന സംസ്ഥാന ലയന പ്രഖ്യാപന സമ്മേളനത്തിൽ ജില്ലയിൽ നിന്നും 1000 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.