ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ ചൈതന്യനഗർ ബൈലൈൻ നമ്പർ ഒന്ന് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജേൃാതി ഗോപകുമാർ അദ്ധൃക്ഷത വഹിച്ചു. വാർഡ് വികസനസമിതി കൺവീനർ സുരേഷ് മുട്ടത്തിൽ, ചൈതന്യനഗർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പെട്രീഷ വർഗീസ്, വൈസ് പ്രസിഡന്റ് സുനിത ജയരാജ്, വാർഡ് വികസന സമിതി അംഗം എം.എസ്. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 3.50 ലക്ഷം രുപ വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.