ആലുവ: കുന്നത്തേരി അയ്യപ്പസ്വാമി ക്ഷേത്രം അഞ്ചാമത് പ്രതിഷ്ഠാദിനം മഹോത്സവം സമാപിച്ചു. കഴിഞ്ഞ നാലുവർഷവും കലശാഭിഷേക സമയത്ത് ക്ഷേത്ര ശ്രീകോവിലിന് മുകളിലായി ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്നത് കണ്ടു സായൂജ്യമടഞ്ഞ ഭക്തർക്ക് ഇത്തവണയും ശ്രീകൃഷ്ണപ്പരുന്ത് സാക്ഷിയായി ദർശനഭാഗ്യം ലഭിച്ചു. ശരണമന്ത്ര ധ്വനികൾ കൊണ്ട് മുഖരിതമായ ചടങ്ങുകൾക്ക് സൂരജ് തിരുമേനി, മേൽശാന്തി സനീഷ് തിരുമേനി എന്നിവർ കാർമ്മികത്വം നൽകി. തുടർന്ന് ഉത്രട്ടാതിസദ്യ നടന്നു.