നെടുമ്പാശേരി: ചെങ്ങമനാട് ജനജാഗ്രത സമിതിയുടെ സഹകരണത്തോടെ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച സാമൂഹിക സുരക്ഷ സദസ് റൂറൽ എസ്.പി.കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ആലുവ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി മധുബാബു അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി മധു ഭാസ്‌കരൻ, എസ്.ഐ വി.എം.സിറാജുദ്ദീൻ, ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രഗീഷ്‌കുമാർ, എസ്.ഐ.പി.എം.സിറാജുദ്ദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് സി.പി. തരിയൻ, കേബിൾ ടി.വി. അസോസിയേഷൻ ജില്ലാ ട്രഷറർ ബൈജു, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മേഖലാ സെക്രട്ടറി ബി.ഒ.ഡേവിസ്, അഡീഷണൽ എസ്.ഐ എ.വി.സുരേഷ് എന്നിവർ സംസാരിച്ചു.