നെടുമ്പാശേരി: എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു അത്താണി വി.ഐ.പി റോഡ് സ്റ്റാൻഡ് സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗലിൻ റിപ്പോർട്ട് അവതരിപ്പിച്ചു യൂണിയൻ ഏരിയ സെക്രട്ടറി സി.എ. ശിവൻ,തമ്പിപോൾ, സണ്ണി പോൾ, പി.സി. ലാലു, കെ.ബി. ഷാഹി, എൽദോ ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.പി. ശരത് ബാബു (പ്രസിഡന്റ്), ഗലിൻ (വൈസ് പ്രസിഡന്റ്), കെ.ബി. ഷാഹി (സെക്രട്ടറി), പരമേശ്വരൻ (ജോയിന്റ് സെക്രട്ടറി), സി.കെ. കലാധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
.