നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ ദേശം, കുന്നുംപുറം മേഖലകളിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം.ജെ. ജോമി, മണ്ഡലം പ്രസിഡന്റ് പി.എം.എ ഷെരീഫ് ഹാജി, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് മഠത്തിമൂല, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.എ. ഷംസുദ്ദീൻ, എ.സി. ശിവൻ, പി. നാരായണൻ നായർ, ടി.സി. ബേബി, ടി.എൻ. സുരേഷ്ബാബു. ടി.കെ. ഗോപാലകൃഷ്ണൻ, പ്രസന്നകുമാർ മംഗലപ്പുഴ, ബാബു തലക്കൊള്ളി എന്നിവർ പങ്കെടുത്തു.