കോലഞ്ചേരി: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കോലഞ്ചേരി ഉപജില്ലയിൽ നടത്തിയ എൽ.എസ്.എസ്.യു.എസ്.എസ്. മാതൃകാ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ഉപജില്ലാ കമ്മി​റ്റി അനുമോദിച്ചു. പ്രസിഡന്റ് കെ.വൈ. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ ആനന്ദസാഗർ, ബിജു വർഗീസ്, പി.വൈ ബേബി, ജോബിൻ പോൾ വർഗീസ്, കെ.പി മത്തായി, എൻ. സുധീർ, ബേസിൽ ജോയി എന്നിവർ പ്രസംഗിച്ചു.