കോലഞ്ചേരി: ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷനിലെ ഐക്കരനാട് പഞ്ചായത്തിലെ വിവിധ പട്ടികജാതി കോളനികളുടെ നവീകരണത്തിന് 61.8 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അറിയിച്ചു. മനയത്ത് പീടിക പട്ടികജാതി കോളനി (35 ലക്ഷം) ,ഭജനമഠം പട്ടികജാതി കോളനി (21 ലക്ഷം),പ്ലാച്ചേരിക്കുടി പട്ടികജാതി കോളനി ( 5.80 ലക്ഷം)രൂപയുമാണ് അനുവദിച്ചത്.