കോലഞ്ചേരി: പഴന്തോട്ടം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ നമ്മുടെ പള്ളിക്കൂടം സംരക്ഷണയാത്ര നടത്തി.സ്കൂളിന്റെ മികവ് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കലാജാഥ പര്യടനം നടത്തി. പ്രദീപ് ചാക്യാർ ചാക്യാർകൂത്തും, ഗായകരായ ഷാലറ്റ്, ഐശ്വര്യ തമ്പി തുടങ്ങിയവർ ഗാനങ്ങളും ആലപിച്ചു. പ്രോഗ്രാം കോ ഓഡിനേറ്റർ സുഭാഷ് ചന്ദ്രൻ പഞ്ചായത്തംഗം ഷീജ അശോകൻ, അദ്ധ്യാപകരായ ഫാദർ കെ.എം യൽദോ, സി.എൻ. മോഹൻദാസ്, സി.കെ രാജൻ, ടി.ടി പൗലോസ്, ടി രമാഭായ്, രാമകൃഷ്ണ വാര്യർ തുടങ്ങിയവർ നേതൃത്വം നൽകി.