bank
മലയിടംതുരുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന കാർഷിക സെമിനാറും, ജൈവ പച്ചക്കറി കൃഷി നടീൽ ഉത്സവവും . പള്ളിയാക്കൽ സർവ്വീസ് സഹകരണബാങ്ക് സെക്രട്ടറി എം.പി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും, ജൈവ പച്ചക്കറി കൃഷി നടീൽ ഉത്സവവും നടന്നു. പള്ളിയാക്കൽ സർവ്വീസ് സഹകരണബാങ്ക് സെക്രട്ടറി എം.പി വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ടി വിജയൻ, വൈസ് പ്രസിഡന്റ് എം.കെ ജേക്കബ്, കെ.വി ഏലിയാസ്, എം.കെ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.