കൊച്ചി: എറണാകുളം ജില്ലയിൽ പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാകുന്നതിലേക്കായി പുതുതായി ആരംഭിക്കാൻ പോകുന്ന രണ്ട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതികളിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് - 2, കമ്പ്യൂട്ടർ അസിസ്റ്റന്റ്, എൽ.ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻന്റ് , പ്യൂൺ എന്നീ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ച ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി മാർച്ച് 3. കൂടുതൽ വിവരങ്ങൾ എറണാകുളം ജില്ലാ കോടതിയുടെ വെബ്സൈറ്റിലും ജില്ലയിലെ കോടതികളിലെ നോട്ടീസ് ബോർഡിലും ലഭ്യമാണ്.