വൈപ്പിൻ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ എടവനക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി കണക്കശേരി അദ്ധ്യക്ഷത വഹിച്ചു.. വി.കെ. ഇക്ബാൽ, ടി.എ. ജോസഫ്, പി.എൻ. തങ്കരാജ്, ഇബ്രാഹിം പുളിക്കൽ, ട്രീസ ക്ലീറ്റസ്, ആനന്ദവല്ലി ചെല്ലപ്പൻ, സി.സി. സാംബശിവൻ, വി.എ.എം സഗീർ, എം.എ. കലേശൻ, സി.എം. സെലാം, ഷിബാനൊ , എ.കെ സരസൻ, ടി.പി. വിത്സൻ, പി.ജെ. നിഷിൽ എന്നിവർ പ്രസംഗിച്ചു.