കൊച്ചി: എം.സുകുമാരപിള്ള ഫൗണ്ടേഷന്റെ 2019ലെ അവാർഡുകൾ പ്രഖ്യാപിച്ചു. എറ്റവും മികച്ച സാമൂഹ്യപ്രവർത്തകയ്ക്ക് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് എറണാകുളം പച്ചാളം കഫർണാം ആതുരാലയത്തിന്റെ സ്ഥാപക സിസ്റ്റർ ജൂലിയറ്റ് ജോസഫിന് ഇന്ന് എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ വെച്ച് നടക്കുന്ന സുകുമാരപിള്ള അനുസ്മരണ സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സമ്മാനിക്കും. ആതുര ചികിത്സാ പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനത്തിനുള്ള ഒരു ലക്ഷം രൂപയുടെ അവാർഡ് തൃശൂർ സൊലസിന് വേണ്ടി സ്ഥാപക സെക്രട്ടറി ഷീബ അമീർ വി.എം സുധീരനിൽ നിന്ന് ഏറ്റുവാങ്ങും.