വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ മഹോത്സവത്തിന് മാർച്ച് 2ന് നടക്കും. ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് തിരുവാതിരകളി, താലംവരവ്, ഭക്തിഗാനസുധ, 3ന് വൈകിട്ട് താലം, കരോക്കെ ഗാനമേള, നൃത്താമൃതം, 4ന് വൈകിട്ട് കളമെഴുത്തും പാട്ടും, നാടകം, 5ന് രാവിലെ പുഷ്പാഭിഷേകം, വൈകിട്ട് താലം, സാംസ്‌കാരിക സമ്മേളനം, തായമ്പക, ഗാനമേള, 6ന് രാവിലെ കാവടിഘോഷയാത്ര, വൈകിട്ട് പകൽപ്പൂരം, രാത്രി നാടൻപാട്ട്, പുലർച്ചെ എഴുന്നള്ളിപ്പ്, ഉത്സവാഘോഷങ്ങൾക്ക് പ്രസിഡന്റ് കെ.ഐ. ഹരി, കൺവീനർ എൻ.പി.സുനിൽ, ജോ. കൺവീനർ പി.കെ. ദിനേഷ് തുടങ്ങിയവർ നേതൃത്വം നൽകും.