കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ് ) ആഭിമുഖ്യത്തിൽ 'പൗരത്വ നിയമഭേദഗതിയും ഇന്ത്യൻ ഭരണഘടനയും' എന്ന വിഷയത്തിൽ സെമിനാർ നടത്തി . ഓച്ചന്തുരുത്ത് സഹകരണനിലയം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മനുഷ്യാവകാശ പ്രവർത്തക അഡ്വ ആശ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ബാബുപോൾ, ഇസ്‌കഫ് സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി, സംഘാടക സമിതി ചെയർമാൻ പി .എസ് ഷാജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഡ്വ എൻ.കെ. ബാബു മോഡറേറ്ററായി. വൈപ്പിൻ മേഖലാ പ്രസിഡന്റ് ബാബു കടമക്കുടി സ്വാഗതവും സെക്രട്ടറി സബീന സത്യനാഥ് നന്ദിയും പറഞ്ഞു.