മൂവാറ്റുപുഴ:കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം ഇന്നും നാളെയും മൂവാറ്റുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 4ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ "പ്രതിരോധത്തിന്റെ രാഷ്ട്രീയം" എന്ന വിഷയത്തിൽ ഡോ.ടി.വി.സുജ പ്രഭാഷണം നടത്തും.നാളെ രാവിലെ 9ന് പതാക ഉയർത്തും, തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ. കെ.രാഗേഷ് എം.പി. ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ മുൻകാല പ്രവർത്തകരെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ സി.ഐ.ടി.യു. ഡിവിഷൻ സെക്രട്ടറി എ.ആർ.രാജേഷ്, പ്രസിഡന്റ് കെ.ദിലീപ് കുമാർ,ട്രഷറർ സജി പോൾ, സംസ്ഥാന കമ്മിറ്റി അംഗം ബിനു തങ്കൻ എന്നിവർ പങ്കെടുത്തു.