കോലഞ്ചേരി: വടയമ്പാടി ഗവ. എൽ.പി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 1 ന് (ഞായർ) നടക്കും.ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. തോമസ് പ്രഥമൻ കാതോലിക്ക ബാവ ശതാബ്ദി സ്മാരക പ്രഭാഷണം നടത്തും. വി.പി സജീന്ദ്രൻ എം.എൽ.എ ശതാബ്ദി സ്മാരക സോവിനീയർ പ്രകാശനം ചെയ്യും. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, സംസ്ഥാന വനിത കമ്മീഷനംഗം ഷിജി ശിവജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോർജ് ഇടപ്പരത്തി,സി.കെ അയ്യപ്പൻകുട്ടി, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, എന്നിവർ സമൂഹത്തിന്റെ നാനാ തുറയിൽ പ്രശസ്തിയാർജിച്ചവരെ ആദരിക്കും. എ.ഇ. ഒ കെ. അബ്ദുൾ സലാം, പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ , ബി.പി.ഒ ടി രമാഭായി, ഹെഡ് മിസ്ട്രസ് ലീലാമ്മ എബ്രാഹം, പഞ്ചായത്തംഗങ്ങൾ , രാഷ്ട്രീയ സാംസ്കാരീക രംഗത്തെ പ്രമുഖർ ആശംസകളർപ്പിച്ച് സംസാരിക്കും. പ്രമുഖ വ്യവസായി സി.വി ജേക്കബ്, ശിഖ സുരേന്ദ്രൻ ഐ.എ.എസ്, സിനിമാ സംവിധായകൻ മനോജ് നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും.