mini
മിനി രതീഷ്

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് ഇനി വനിതകൾ നയിക്കും. വൈസ് പ്രസിഡന്റായി മിനി രതീഷിനെ തിരഞ്ഞെടുത്തതോടെ ഭരണ രംഗം സ്ത്രീകൾ മാത്രം നയിക്കുന്ന ജില്ലയിലെ ഏക പഞ്ചായത്തായി കിഴക്കമ്പലം മാറി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാർ തുടങ്ങിയ എല്ലാ സ്ഥാനത്തും വനിതകളാണ്. ജിൻസി അജി,എം.വി.വൽസ, മിനി രതീഷ് ,ചിന്നമ്മ പൗലോസ് എന്നിവരാണ് ഭരണ രംഗത്തുള്ളത്. പഞ്ചാത്തിലെ പട്ടിക ജാതി വനിതാ സംവരണ വാർഡായ അമ്പുനാട്ടിൽ നിന്നുമുള്ള പഞ്ചായത്തംഗമാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത മിനി. നിലവിലെ പ്രസിഡന്റായി വൈസ് പ്രസിഡന്റ് ജിൻസി അജിയെ തിരഞ്ഞെടുത്തതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒഴിവു വന്നത്. കിഴക്കമ്പലത്തെ സാംസ്കാരിക സംഘടനയായ ട്വന്റി 20 യുടെ നേതൃത്വത്തിലാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം നടക്കുന്നത്.