മൂവാറ്റുപുഴ:ശ്രീകുമാര ഭജന ദേവസ്വ ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് മെഗാ തിരുവാതിര അടുത്ത മാസം ഒന്നിന് നടക്കും. വൈകിട്ട് 5.30ന് നൂറു കണക്കിന് വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയുടെ ഉദ്ഘാടനം സിനിമാ താരം ആശാ ശരത് നിർവഹിക്കും. മുൻ എം.എൽ.എ. ഗോപി കോട്ടമുറിയ്ക്കൽ, എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ,സെക്രട്ടറി എ.കെ.അനിൽ കുമാർ, അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ തുടങ്ങിയവർ സംസാരിക്കും. എസ്.എൻ.ഡി.പി. മൂവാറ്റുപുഴ യൂണിയന്റെയും അജു ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചിരിക്കുന്നത്.