കൊച്ചി: ട്രഡീഷണൽ ആർട്ടിസാൻസ് മഹിളാ കോൺഗ്രസിന്റെ സംസ്ഥാന പ്രവർത്തക കൺവെൻഷൻ ഞായറാഴ്ച എറണാകുളം ഡി.സി.സി ഓഫീസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 11ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.ജെ വിനോദ് എം.എൽ.എ മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് ലതാ രഘുനാഥ്, ജനറൽ സെക്രട്ടറി കാർത്ത്യായനി തങ്കപ്പൻ, ബിന്ദു റെജി, ശ്രീലത രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.