കിഴക്കമ്പലം: ഊരക്കാട് ഗവ.യുപി സ്കൂൾ വാർഷികം വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചഗുസ്തി ചാമ്പ്യൻ ജോബി ജോയ്, പഞ്ചായത്തംഗം കെ.പി.വിനോദ്, ജില്ലാ പഞ്ചായത്തംഗം ജോളി ബേബി, ബി.പി.ഒ രമാഭായ്, കെ.കെ ഏലിയാസ്, ടി.ടി വിജയൻ, ടി.പി.വർഗീസ്, ഫാ.ജോജി മാത്യു, ബെന്നി ഏലിയാസ്, ഷീന സന്തോഷ്, ലിജു ദേവസ്സിക്കുട്ടി, പി.ടി.എ പ്രസിഡന്റ് കെ.വി എൽദോ, എം.ഹരിദാസ്, അഗ്നസ് മാത്യൂ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ മോളി, സുരേന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.