കൊച്ചി: തുടർച്ചയായ പരസ്യപ്രസ്താവനകളിലൂടെ പാർട്ടി അച്ചടക്കം ലംഘിക്കുന്ന ജോണി നെല്ലൂർ യു.ഡി.എഫ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) അനൂപ് ജേക്കബ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി പുരുഷോത്തമൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.. ടി.എം ജേക്കബ് ജീവിച്ചിരുന്നപ്പോഴും ജോണി നെല്ലൂരിന്റെ സമീപനം ഇതായിരുന്നു. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ സുനിൽ ഇടപ്പലക്കാട്ട്, റെജി ജോർജ്, റോയി തിരുവാങ്കുളം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.