അങ്കമാലി : അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഡിസ്റ്റ് ) വച്ചു നടന്ന ഡിസ്റ്റ് ബാസ്‌കറ്റ്‌ബാൾ ടൂർണമെന്റായ 'ഡിസ്റ്റ് കപ്പ് 2020 ' ൽ ചൂണ്ടി ഭാരത് മാതാ കോളേജ് ടീം വിജയികളായി. ഡിസ്റ്റ് കോളേജ് ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ വിജയികൾക്ക് ട്രോഫി കൈമാറി . ഡിസ്റ്റ് ഫിനാൻസ് ഡയറക്ടർ ഫാ . ലിൻഡോ പുതുപ്പറമ്പിൽ, സ്റ്റാഫ് കോഓർഡിനേറ്റർ അസി .പ്രൊഫ .അഖിൽ പോൾ എന്നിവർ സന്നിഹിതരായിരുന്നു.