കൊച്ചി: പിഴല സെന്റ് ഫ്രാൻസിസ് യു.പി സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സമാപന പരിപാടികൾക്ക് ഇന്ന് (വെള്ളി) തുടക്കമാകുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 4.30ന് പിഴല തെക്കേ ബോട്ടുജെട്ടിയിൽ നിന്നാരംഭിക്കുന്ന ജലയാത്ര കെ.ആർ.എൽ.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്യും. മാർച്ച് 1ന് വൈകിട്ട് 5.30ന് നടക്കുന്ന അദ്ധ്യാപക വിദ്യാർഥി സംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മാർച്ച് 2ന് വൈകിട്ട് 4.30നാണ് സമാപന സമ്മേളനം. വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. എസ്.ശർമ്മ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ എസ്.സുഹാസ് മുഖ്യാതിഥിയാകും. പിഴയിലെ 100 വനിതകൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. സ്‌കൂൾ മാനേജർ ഫാ. പ്രിൻസ് കണ്ണോത്ത് പറമ്പിൽ, ഹെഡ് മാസ്റ്റർ കെ.വി വില്യം, ജനറൽ കൺവീനർ ഇ.ആർ സേവ്യർ, ഇ.വൈ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.