കറുകുറ്റി : സർവീസ് സഹകരണബാങ്ക് നേതൃത്വത്തിൽ എടക്കുന്ന് നസ്രത്ത് ഓർഫനേജ് എൽ.പി സ്‌കൂളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സഹകരണ ബാങ്കിൽ നിന്ന് സ്‌കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ലളിതകലാ അക്കാഡമി അവാർഡ് ജേതാവും ചിത്രകാരിയുമായ സിന്ധു ദിവാകരൻ നിർവഹിച്ചു. വിദ്യാർത്ഥികളായ എഡ്വിൻ,സരിമള,നന്ദന, തേഗോഷ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര സ്വാഗതം പറഞ്ഞു. സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ അരുണ അദ്ധ്യക്ഷയായി. ബാങ്ക് സെക്രട്ടറി ധന്യ ദിനേശ്, പി.ടി.എ പ്രസിഡന്റ് സജിൻ പാപ്പച്ചൻ, ലൈബ്രറി ഇൻ ചാർജ് ഫലോമിന ടി. എ ,ജോണി മൈപ്പാൻ, കെ.കെ. ഗോപി, സാജു എടശേരി എന്നിവർ സംസാരിച്ചു.