കൊച്ചി: ജനതാദൾ (എസ്) ജില്ലാ കൺവെൻഷനും മൊറാർജി ദേശായിയുടെ 124ാം ജന്മദിനാഘോഷവും മാർച്ച് 1ന് എറണാകുളം വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉച്ചയ്ക്ക് 2ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി.കെ നാണു എം.എൽ.എ മൊറാർജി ദേശായി അനുസ്മരണ സന്ദേശം നൽകും. ജില്ലാ പ്രസിഡന്റ് സാബു ജോർജ് അദ്ധ്യക്ഷനാകും. ജനതാദൾ പുനരേകീകരണം, എൽ.ജെ.ഡി ജനതാദൾ (എസ്) ലയനം, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പോരാട്ടം, എൽ.ഡി.എഫ് സർക്കാരിന്റെ ജനോപകാര പദ്ധതികൾ എന്നിവ ചർച്ച ചെയ്യും. ജില്ലാ പ്രസിഡന്റ് സാബു ജോർജ്, ജബ്ബാർ തച്ചയിൽ, അലോഷ്യസ് കൊള്ളുന്നൂർ, കുമ്പളം രവി, മനോജ് പെരുമ്പിള്ളി, ഷാജൻ ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.