മരട്.ഇന്നലെ നടന്ന മരട് നഗരസഭചെയർപേഴ്സൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മോളിജെയിംസിനെ ചെയർപേഴ്സനായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ നിന്നും എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയതിനാൽ
യു.ഡി.എഫ് അംഗങ്ങൾ മോളിജെയിംസിനെ തിരഞ്ഞെടുക്കുകയായിരുന്നു. ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ജോസഫ് ജോൺ റിട്ടേണിംഗ് ഓഫീസറായിരുന്നു. 2015 ഒക്ടോബറിലാണ് ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റത്. ഭരണകാലാവധി തീരുവാൻ 7മാസം മാത്രം അവശേഷിച്ചിരിക്കേ മോളി ജെയിംസ് 5-മത്തെ ചെയർപേഴ്നാവുകയാണിതോടെ. 33 അംഗ കൗൺസിലിൽ 16 എൽ.ഡി.എഫും.17യു.ഡി.എഫുമാണ് അംഗങ്ങൾ.
ചെയർപേഴ്സൻ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുവാൻ എൽ.ഡി.എഫ് നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കൗൺസിലിൽ ഹാജരായി ഒപ്പിടാതെ നഗരസഭയുടെ കഴിഞ്ഞ 4വർഷത്തെ നിഷ്ക്രിയത്വത്തെയും കെടുകാര്യസ്ഥതയേയും കുറിച്ച് പ്രതിഷേധ പ്രസംഗം നടത്തി. 16എൽ.ഡി.എഫ് അംഗങ്ങൾ പ്രതിപക്ഷനേതാവ് കെ.എ.ദേവസ്സിയുടെ നേതൃത്വത്തിൽ സഭവിട്ടിറങ്ങിപ്പോന്നു.ഈ സാഹചര്യത്തിൽ യു.ഡി.എഫ്അംഗങ്ങൾഎതിരിരില്ലാതെ മോളിജെയിംസിനെ തിരഞ്ഞെടുക്കുകയായിരുന്നു.