അങ്കമാലി: നഗരസഭാ അതിർത്തിക്കുള്ളിൽ വഴിയോര കച്ചവടം നിയന്ത്രിക്കാനും വഴിയോരക്കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നഗരസഭാ തലത്തിൽ പ്രവർത്തിച്ചുവരുന്ന ടൗൺ വെൻഡിംഗ് കമ്മിറ്റിയിലേക്ക് വഴിയോരക്കച്ചവടക്കാരുടെ 9 പ്രതിനിധികളെ തിരഞ്ഞെടുക്കും. റിട്ടേണിംഗ് ഓഫീസറായി ഹെൽത്ത് സൂപ്പർവൈസറെ നിയോഗിച്ചു. നാമനിർദ്ദേശ പത്രിക മാർച്ച് 4 ന് വൈകിട്ട് 4 വരെ സ്വീകരിക്കും. പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ 18ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ നഗരസഭ എ പി കുര്യൻ ഹാളിൽ വെച്ച് നടത്തുമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.