കൊച്ചി: ക്രൈസ്തവർക്കെതിരെയുള്ള കുപ്രചരണങ്ങളുടെ സത്യാവസ്ഥ പൊതുജനങ്ങളെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെ ക്രിസ്ത്യൻ അപ്പോളജിസ്റ്റ്സ് ഫോറം ഫെബ്രുവരി 29, മാർച്ച് 1 ദിവസങ്ങളിൽ എറണാകുളം ടൗൺ ഹാളിൽ 'ദി ട്രൂത്ത്' എന്ന പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകിട്ട് 5.30 മുതൽ 9 വരെയാണ് പരിപാടി. ജസ്റ്റിസ് ബി. കെമാൽ പാഷ, ജെയിംസ് വർഗീസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. എ.ടി തോമസ്, ബേബി പോൾ, റോയ് തോമസ്, ലൈജു ചെറിയാൻ, ടി.ടി ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.