അങ്കമാലി : കറുകുറ്റി പഞ്ചായത്തിൽ അഞ്ചാംവാർഡിൽ എടക്കുന്നിൽ ഒ.എൽ.പി.എച്ച്.യു.പി.സ്‌കൂളിൽ ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര നിർവഹിച്ചു. വാർഡ്‌മെമ്പർ റെജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് 6 ലക്ഷം രൂപ മുടക്കിയാണ് ടോയ്‌ലറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.പി.അയ്യപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, മെമ്പർമാരായ മേരി ആന്റണി, റാണി പോളി, ഹെഡ്മിസ്ട്രസ് ശാലിനി, സി.പി. സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് ജോർജ് ജോസ്, സ്‌കൂൾ ലീഡർ അഞ്ജു സാബു എന്നിവർ പ്രസംഗിച്ചു.