പള്ളുരുത്തി: കൊച്ചി നഗരസഭ പതിനാലാം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 8 ന് രാവിലെ 9 മുതൽ 1 വരെ പള്ളുരുത്തി ഗവ.യു.പി. സ്കൂളിൽ നടക്കുന്ന പരിപാടി നഗരസഭാംഗം ടി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. എ.ഡി.എസ് ചെയർപേഴ്സൺ ശകുന്തള അദ്ധ്യക്ഷത വഹിക്കും.ഐ.പി.രവി, താഹിറ, ശ്രീജിത്ത് മൈക്രോ ആശുപത്രി, ലൈല ദാസ് തുടങ്ങിയവർ സംബന്ധിക്കും. തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രി സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.