കൊച്ചി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കാർഷികോല്പാദന ഉപാധികൾ വിപണനം ചെയ്യുന്ന സഹകരണ സ്വകാര്യ മേഖലയിലെ വ്യാപാരികൾക്ക് ഏർപ്പെടുത്തിയ ഒരു വർഷ ഡിപ്ലോമ കോഴ്‌സിന്റെ ജില്ലയിലെ ആദ്യ ബാച്ചിന്റെ ഡിപ്ലോമ സർട്ടിഫിക്കറ്റ് എം.സ്വരാജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. ജില്ലയിൽ നിന്നുള്ള 32 പേരാണ് കർഷക സമൂഹത്തിന്റെ ഉന്നമനത്തിനായി ആരംഭിച്ച ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവ്വീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്‌സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. എറണാകുളം അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി (ആത്മ) കോഴ്‌സ് നടത്തിപ്പിനായി നെട്ടൂരിൽ പ്രവർത്തിക്കുന്ന റീജണൽ അഗ്രികൾച്ചറൽ ടെക്‌നോളജി ട്രെയ്‌നിംഗ് സെന്ററിനെ ആണ് ചുമതലപ്പെടുത്തിയത്. ആത്മ എറണാകുളം പ്രൊജക്ട് ഡയറക്ടർ ബോബി പീറ്റർ, അഗ്രികൾച്ചറൽ ഡെവലപ്പ്‌മെന്റ് ഏജൻസി റിട്ടേയ്ഡ് ഫെലിസിറ്റേറ്റർ രഞ്ജൻ ജേക്കബ്ബ് , പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സിബി ജോസഫ് പേരയിൽ, ഡെപ്യൂട്ടി ഡയറക്ടർ (ഇ ആൻഡ് ടി) റോസ് മേരി ജോയ്‌സ്, ഡോ. മഹൻതേഷ് ഷിരൂർ, ഷിജു ജോർജ്ജ് അത്താണിക്കൽ, ബീന മാത്യു, ഡോ. പി.എസ് ജോൺ, ഡോ. ജിംതോമസ്, മീന.കെ, ജീമോൻ പോൾ, നിഷ സിനോജ് എന്നിവർ പ്രസംഗിച്ചു.