മൂവാറ്റുപുഴ:എസ്.എൻ.ഡി.പി. യൂണിയനു കിഴിലുള്ള ശ്രീകുമാര ഭജന ദേവസ്വ ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവം ഇന്ന് മുതൽ 6 വരെ ആഘോഷിക്കും. ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതി ഹോമം, 6ന് പ്രഭാത പൂജ, ശ്രീനാരായണീയ പാരായണം, 8ന് പഞ്ചവിംശതി, കലശാഭിഷേകം, 10.30ന് ഉച്ച പൂജ, പ്രസാദ ഊട്ട്,വൈകിട്ട് 6.30ന് ദീപാരാധന,രാത്രി 7നും 7.30നും മദ്ധ്യേ തൃക്കൊടിയേറ്റ്,8ന് അത്താഴ പൂജ, ശ്രീഭൂത ബലി, വിളക്കിനെഴുന്നള്ളിപ്പ്.പതിവ് പൂജകൾക്ക് പുറമെ, നാളെ രാവിലെ 8ന് പന്തീരടി പൂജ, ശ്രീഭൂത ബലി, ശീവേലി എഴുന്നള്ളിപ്പ്,രാത്രി 7.30ന് ട്രാക്ക് ഗാനമേള. ഒന്നിന് വൈകിട്ട് 5.30ന് മെഗാ തിരുവാതിര,രാത്രി 8ന് നാടകംമുടിയനായ പുത്രൻ,3ന് വൈകിട്ട് 5ന് വലിയ കാണിക്ക, രാത്രി 7ന് പൂ മൂടൽ, 7.30ന് ഗാനമേള, 4ന് ഉച്ചകഴിഞ്ഞ് 3ന് കാവടി ഘോഷയാത്ര, ദേവ നൃത്തം,8.30ന് നൃത്തനൃത്തങ്ങൾ. 5ന് ഉച്ചകഴിഞ്ഞ് 3ന് പകൽ പൂരം, രാത്രി 10ന് പള്ളിവേട്ട,പള്ളിനിദ്ര. ആറാട്ട് മഹോത്സവ ദിനമായ 6ന് ഉച്ചകഴിഞ്ഞ് 3ന് ആറാട്ട് പുറപ്പാട്, ത്രിവേണി സംഗമത്തിൽ ഭഗവാൻറെ തിരു ആറാട്ട്, തുടർന്ന് ആറാട്ട് ബലി,6.30ന് പറ വഴിപാട്, കലശാഭിഷേകം, മംഗളപൂജ എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ.അനിൽ കുമാർ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി.അശോകൻ എന്നിവർ അറിയിച്ചു.